Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : First LGBT Representative

ച​രി​ത്രം കു​റി​ച്ച് മേ​ന​ക ഗു​രു​സ്വാ​മി; രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ എ​ൽ​ജി​ബി​ടി പ്ര​തി​നി​ധി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റി​ന്‍റെ ച​രി​ത്ര​ത്തി​ൽ പു​തി​യ അ​ധ്യാ​യം കു​റി​ച്ചു​കൊ​ണ്ട് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക മേ​ന​ക ഗു​രു​സ്വാ​മി രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്ത്യ​യി​ൽ പാ​ർ​ല​മെ​ന്‍റ് അം​ഗ​മാ​കു​ന്ന എ​ൽ​ജി​ബി​ടി സ​മൂ​ഹ​ത്തി​ൽ നി​ന്നു​ള്ള ആ​ദ്യ വ്യ​ക്തി​യാ​ണ് ഇ​വ​ർ. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ത്ഥി​യാ​യാ​ണ് ഇ​വ​ർ രാ​ജ്യ​സ​ഭ​യി​ലെ​ത്തു​ന്ന​ത്.

സ്വ​വ​ർ​ഗാ​നു​രാ​ഗം ക്രി​മി​ന​ൽ കു​റ്റ​മ​ല്ലാ​താ​ക്കി​യ സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക​മാ​യ 'ന​വ്തേ​ജ് സിം​ഗ് ജോ​ഹ​ർ' കേ​സി​ൽ ഹാ​ജ​രാ​യ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​യാ​ണ് മേ​ന​ക ഗു​രു​സ്വാ​മി. നി​യ​മ​രം​ഗ​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് അ​വ​ർ നി​യ​മ​നി​ർ​മാ​ണ സ​ഭ​യി​ലേ​ക്കും എ​ത്തു​ന്ന​ത്.

ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള രാ​ജ്യ​സ​ഭാ ഒ​ഴി​വി​ലേ​ക്കാ​ണ് മേ​ന​ക എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് ഓ​ക്‌​സ്‌​ഫോ​ർ​ഡ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ നി​ന്ന് റോ​ഡ്‌​സ് സ്കോ​ള​ർ​ഷി​പ്പോ​ടെ നി​യ​മ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ഇ​വ​ർ, ഹാ​ർ​വാ​ർ​ഡ് ലോ ​സ്കൂ​ളി​ലും പ​ഠ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. സു​പ്രീം​കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക പ​ദ​വി വ​ഹി​ക്കു​ന്ന ചു​രു​ക്കം സ്ത്രീ​ക​ളി​ൽ ഒ​രാ​ൾ കൂ​ടി​യാ​ണ് ഇ​വ​ർ.

 

 

 

Latest News

Corehub Up